കൊച്ചി : കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) യുണീക് ഐഡി ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ ഷോപ്പ്ഡോക് ആഗോള ഫിനാൻഷ്യല് പ്ലാറ്റ്ഫോമായ മാസ്റ്റർകാർഡുമായി പങ്കാളിത്തം ഉറപ്പാക്കി. കെഎസ് യുഎമിന്റെ ജിടെക്സ് എക്സ്പാൻഡ് നോർത്ത് സ്റ്റാർ പ്രതിനിധി സംഘത്തിലൂടെ ദുബായിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച സ്ഥാപനമാണ് ഷോപ്പ്ഡോക്.
ആഗോള മെഡിക്കൽ ടൂറിസം മേഖലയുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാന് സഹായിക്കുന്നതാണ് ഈ സഹകരണം. ......
കേരളത്തിൽ പ്രവാസികൾക്കിടയിലെ പ്രേഷിത പ്രവർത്തനം സജീവമാക്കാൻ പദ്ധതി തയ്യാറാക്കി കേരള ലത്തീൻ സഭ. ഇതിനായി കേരളത്തിലെ ലത്തീൻ രൂപതകളിലെ പ്രവാസികാര്യ കമ്മീഷനുകളുടെ ഡയറക്ടർമാരുടെയും പ്രവസികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പ്രവർത്തകരുടെയും ദ്വിദിന സമ്മേളനം സംഘടിപ്പിച്ചു. ......

ചെങ്ങന്നൂർ : ചെങ്ങന്നൂർ മുനിസിപ്പൽ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ, പൊതു ശൗചാലയത്തിൻ്റെ ദുരവസ്ഥ, മുൻസിപ്പൽ പരിധിയിലുള്ള തെരുവ് നായകളുടെ രൂക്ഷമായ ശല്യം ഇതിലൊന്നും ശാശ്വത പരിഹാരം ചെയ്യാത്ത മുനിസിപ്പൽ ഭരണ സമിതിയുടെ കെടുകാര്യസ്ഥക്കെതിരെ ബിഎംഎസ് ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ് ) നഗരസഭ കാര്യാലയ
ത്തിനു മുൻപിൽ പ്രതിക്ഷേധ ധർണ നടത്തി.
ധർണ്ണ ബി.എം.എസ് ജില്ലാ പ്രസിഡൻറ് എൻ ദേവദാസ് നിർവഹിച്ചു,
റോഡുകളുടെ ശോചനീയാവസ്ഥ, ബുദ്ധിമുട്ടിലാഴ്ത്തുന്ന ട്രാഫിക് പരിഷ്കരണം, ശബരിമല സീസൺ സമയത്തും അല്ലാതയും ഫുട്പാത്തുകൾ കയ്യേറിയുള്ള അനധികൃത വഴിയോര കച്ചവടം, മുനിസിപ്പൽ പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾ നിരത്തുകളിൽ സവാരി നടത്തുന്നത് തുടങ്ങി വിവിധ വിഷയങ്ങൾ സംബന്ധിച്ച് നിരവധി തവണ മുനിസിപ്പൽ ഭരണസമിതിക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്നും, ചെങ്ങന്നൂർ ടൗൺ പരിധിയിലുള്ള സുപ്രധാന റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്,
ദിനം പ്രതി അപകടങ്ങൾ വർദ്ധിക്കുന്നതായും ഇത് കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതമുണ്ടാക്കുന്നതായും അദ്ധേഹം ആരോപിച്ചു.
മുനിസിപ്പൽ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനമുയർത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണസമിതി ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, റോഡ് നവീകരണത്തിലും, നഗരസഭ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.അടിയന്തരമായി വിഷയങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ തുടർ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ ബി.എം.എസ് നിർബന്ധിതരാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബി.എം.എസ് മുനിസിപ്പൽ പ്രസിഡൻ്റ് ബി. ......
കുട്ടമ്പേരൂർ . വൈ എം സി ഏ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ റീജിയണൽ എക്യൂമെനിക്കൽ ബോർഡ് ചെയർമാൻ ജേക്കബ് വഴിയമ്പലം പ്രകാശനം ചെയ്തു.......
ദോഹ: ശൈത്യകാല ക്യാമ്പിംഗ് സീസണിനായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ഖത്തറിലെ സീലൈൻ പ്രദേശത്ത് മെഡിക്കൽ ക്ലിനിക്ക് ഒക്ടോബർ 16 മുതൽ വീണ്ടും തുറക്കുമെന്ന് അറിയിച്ചു. തുടർച്ചയായ പതിനാറാം വർഷമാണ് ഈ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നത്. ......
ദോഹ: ഖത്തറിന്റെ പ്രധാന വാണിജ്യ കവാടമായ ഹമദ് തുറമുഖം ലോകത്തിലെ ഏറ്റവും വലിയ മാൻഗ്രോവ് പുനരുദ്ധാരണ പദ്ധതിയിലൂടെഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. പരിസ്ഥിതി സംരക്ഷണ രംഗത്ത് തുറമുഖത്തിന്റെ നിലനിൽക്കുന്ന പ്രതിബദ്ധതയെയും ആഗോളതലത്തിലെ നേട്ടങ്ങളെയും ഈ അംഗീകാരം വീണ്ടും തെളിയിക്കുന്നു.
36,000-ലധികം മാൻഗ്രോവ് വൃക്ഷങ്ങൾ വികസന പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത തീരപ്രദേശങ്ങളിലേക്ക് മാറ്റി നട്ടതാണ് പദ്ധതി. ......
ദോഹ:2026 ഫുട്ബോൾ ലോകകപ്പിൽ ഖത്തറിന് വേണ്ടി പന്ത് തട്ടാനുള്ള അഭിമാനാവസരം മലയാളിക്ക്. കണ്ണൂർ വളപട്ടണം സ്വദേശിയായ തഹസീൻ മുഹമ്മദ് ഖത്തർ ദേശീയ ടീമിന്റെ ഭാഗമായിരിക്കും. ......
ദോഹ: ഫിഫ വേൾഡ് കപ്പ് 2026-ലേക്ക് യോഗ്യത നേടിയ ഖത്തർ ദേശീയ ഫുട്ബോൾ ടീമിനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അഭിനന്ദിച്ചു. ലുസൈൽ പാലസിൽ നടന്ന ചടങ്ങിൽ അമീർ ടീമംഗങ്ങളെയും പരിശീലകരെയും പ്രശംസിച്ചു.
അമീറിനൊപ്പം ഉപഅമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും അമീറിന്റെ വ്യക്തിപരമായ പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയും ചടങ്ങിൽ പങ്കെടുത്തു.
കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിൽ വച്ച് നടക്കാനിരിക്കുന്ന 2026 വേൾഡ് കപ്പിനുള്ള യോഗ്യത ഉറപ്പിച്ചതിൽ ടീമംഗങ്ങൾക്കും ഭരണ-സാങ്കേതിക വിഭാഗങ്ങൾക്കും അമീർ ആശംസകൾ അർപ്പിച്ചു. ......
ശബരിമല സ്വർണപ്പാളി വിവാദത്തിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. ഇന്നു രാവിലെയാണ് പുളിമാത്തുള്ള വീട്ടിൽ നിന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ......